രാജ്യത്തെ കിടപ്പാടമില്ലാത്ത ദരിദ്രര്‍ക്ക് ആധാർ എങ്ങനെ നല്‍കും ? കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി

വെള്ളി, 12 ജനുവരി 2018 (08:30 IST)
ആധാര്‍ വിഷയത്തില്‍ കേന്ദ്രത്തിനെതിരെ സുപ്രീംകോടതി. രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന കിടപ്പാടമോ വ്യക്തമായ മേല്‍‌വിലാസമോ ഇല്ലാത്തവര്‍ക്ക് എങ്ങനെയാണ് ആധാര്‍ ലഭ്യമാക്കുകയെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി ചോദിച്ചു. വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക് ആ​വ​ശ്യ​ത്തി​ന് രാ​ത്രി​കാ​ല അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ൾ ഇ​ല്ലാ​ത്ത​തു സം​ബ​ന്ധി​ച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ചോദിച്ചത്.
 
രാജ്യത്ത് 2011ൽ നടത്തിയ അവസാന ജനസംഖ്യ കണക്കെടുപ്പ് പ്രകാരം 1.7 കോടി പേരാണ് വീടില്ലാതെ തെരുവിൽ കഴിയുന്നത്. വിവിധ ക്ഷേമ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കുമ്പോള്‍ ഇത്തരം വിഭാഗങ്ങളെ സര്‍ക്കാരിന്റെ ഭാഗമായി കാണുന്നില്ലെയെന്നും ജസ്റ്റിസ് മദന്‍ ബി.ലോക്കൂര്‍ അധ്യക്ഷനായ സാമൂഹ്യക്ഷേമ ബെഞ്ച് ചോദിച്ചു. 

വെബ്ദുനിയ വായിക്കുക