കൊവിഡ് വാക്സിൻ നൂറുശതമാനം ഫലം കാണാൻ സാധ്യതയില്ലെന്ന് ഐ‌സിഎംആർ

Webdunia
ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (07:18 IST)
ഡൽഹി: കൊവിഡിനെതിരായ വികസിപ്പിച്ചെടുക്കുന്ന വാക്സിൻ രോഗികളിൽ 100 ശതമാനം ഫലപ്രാപ്തിയിലെത്താൻ സാധ്യതയില്ലെന്ന് ഐ‌സിഎംആർ. ശ്വാസകോശ പ്രശ്നങ്ങൾക്ക് കാരണമാകുന്ന വൈറസുകൾക്കെതിരെ വാക്സിൻ പൂർണഫലം നൽകുമെന്ന് കരുതുന്നില്ല എന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ ബൽറാം ഭാർഗവ് പറഞ്ഞു.
 
നിലവിൽ പരീക്ഷണം പുരോഗമിയ്ക്കിന്ന വാക്സിനുകളിൽ ഏതെങ്കിലും അൻപത് ശതമാനത്തിന് മുകളിൽ ഫലം നൽകുന്നവയാണെങ്കിൽ പോലും അത് അത് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാറും എന്നും ഐസിഎംആർ സൂചന നൽകുന്നു. പരീക്ഷണം അവസാനഘട്ടത്തിലുള്ള വാക്സിനുകൾ പോലും വിജയിയ്ക്കാൻ അൻപത് ശതമാനം മാത്രം സാധ്യതയാണുള്ളത് എന്ന് ലോകാരോഗ്യ സംഘടനയുടെ ഉപദേശക സമിതി അഗം ഡോ ഗഗൻദീപ് വ്യക്തമക്കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article