ജല്‍നയില്‍ എന്‍സിപിയുടെ സമ്മേളനത്തിന് പോകുന്നതിനിടെ ഉച്ച ഭക്ഷണത്തിനാണ് ഉപമുഖ്യമന്ത്രി അജിത് പവാര്‍ പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള റസ്റ്റ് ഹൗസിലെത്തിയത്. ഊണ് കഴിഞ്ഞതിന് ശേഷം മന്ത്രി ഐസ്ക്രീം ആവശ്യപ്പെട്ടപ്പോള്‍ ഇല്ലെന്ന് റസ്റ്റ് ഹൗസ് തൊഴിലാളികള്‍ മറുപടി നല്‍കി. മന്ത്രി ഒന്നും പറയാതെ പോയെങ്കിലും അനുയായികള്‍ വിട്ടില്ല. ജില്ലാ കലക്ടര്‍ക്ക് അനുയായികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ‘ഗുരുതരമായ വീഴ്ചക്ക്’ ഉദ്യോസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് കിട്ടിയത്.