പ്രതിഷേധം ശക്തം; ഹൈദരാബാദ് സർവകലാശാല അടച്ചു, ഭക്ഷണവും വെള്ളവും ലഭിക്കാതെ വിദ്യാർത്ഥികൾ

Webdunia
വെള്ളി, 25 മാര്‍ച്ച് 2016 (11:59 IST)
രോഹിത് വെമുലയുടെ ആത്മഹത്യയോടനുബന്ധിച്ച് ഹൈദരാബാദ് സർവകലാശാലയിൽ നടന്നു വരുന്ന പ്രതിഷേധം ശക്തമായി. പ്രതിഷേധം രൂക്ഷമായതിനെതുടർന്ന് കമ്പസ് അടച്ചിട്ടു. വിദ്യാർത്ഥികൾക്കല്ലാതെ മറ്റാരേയും അകത്തേക്ക് പ്രവേശനമില്ല.അവധിയിലായിരുന്ന വൈസ് ചാൻസലർ പി അപ്പറാവു കാമ്പസിൽ തിരികെയെത്തിയപ്പോൾ വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. രോഹിത് വെമുലയുടെ ആത്മഹത്യയിൽ പങ്കുണ്ടെന്നാരോപിച്ചായിരുന്നു വി സി ക്കെതിരെ പ്രതിഷേധം ശക്തമാക്കിയത്. 
 
അപ്പറാവു രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് സമരം ആരംഭിച്ചത്. സമരം രൂക്ഷമായതിനെതുടർന്ന് കാമ്പസിൽ സുരക്ഷ ഏർപ്പെടുത്തിയിരുന്നു. കോളേജും ഹോസ്റ്റലും കാന്റീനും അടച്ചിട്ടതുംപ്രതിഷേധത്തിനുകാരണമായി. കാന്റീൻ അടച്ചിട്ടതിലൂടെ വിദ്യാർത്ഥികൾക്ക് ഭക്ഷണവും വെള്ളവും ലഭിക്കാതാകുകയും സർവകലാശാല ജയിലിനു സമാനമാണെന്ന് വിദ്യാർത്ഥികൾ പറയുകയും ചെയ്തിരുന്നു.
 
ഐക്യദാര്‍ഢ്യവുമായി സർവകലാശാലയിൽ എത്തിയ കനയ്യ കുമാറിനെ കാമ്പസിൽ പ്രവേശിപ്പിക്കാത്തതും പ്രതിഷേധം രൂക്ഷമാകാൻ കാരണമായി. വിദ്യാർത്ഥികൾ ക്ലാസുകൾ ബഹിഷ്കരിച്ച് സമരത്തിൽ ഏർപ്പെട്ടതിനെതുടർന്നാണ് സർവകലാശാല അടച്ചിട്ടത്. ശനിയാഴ്ച വരെയാണ് കാമ്പസും കാന്റീനും അടച്ചിടുക എന്നും അധികൃതർ അറിയിച്ചു.