ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഹുദ് ഹുദ് ചുഴലിക്കൊടുങ്കാറ്റ് വിശാഖപട്ടണത്ത് എത്തി. ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളില്‍ ഇപ്പോള്‍ ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിക്കുകയാണ്. ഇതിനെ തുടര്‍ന്ന് വിശാഖപട്ടണത്തും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. മണിക്കൂറിൽ 170 - 180 കിലോമീറ്റർ വേഗത്തിൽ വീശിയടിക്കുകയാണ്.
അതായത് ഇന്നു രാവിലെ 11.30നു വിശാഖപട്ടണത്ത് എത്തുമെന്നാണു നിഗമനം എന്നാല്‍ ഒരു മണിക്കൂറ് മുമ്പ് എത്തുകയായിരുന്നു. തിരമാലകളുടെ ഉയരം 14 മീറ്റര്‍ വരെ ഉയരും. ഇതേസമയം, കാറ്റിന്റെ പരമാവധി വേഗം 212 കിലോമീറ്ററിലെത്തുമെന്നും കരയിലേക്കു കയറുമ്പോള്‍ 200 കിലോമീറ്ററിലേറെ വേഗമുണ്ടാകുമെന്നുമാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രവചനം.
രക്ഷാപ്രവർത്തനത്തിന് വൻ സന്നാഹമാണ് വന്‍തോതിലുള്ള മുന്നൊരുക്കങ്ങളാണു നടക്കുന്നത്. ഇരു സംസ്ഥാനങ്ങളിലുമായി മൊത്തം ഏഴരലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ദിവസങ്ങള്‍ക്കു മുന്‍പു ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ചുഴലിക്കാറ്റ് ഇന്ന് രാവിലെ വിശാഖപട്ടണത്ത് എത്തുകയായിരുന്നു.