റിയോ ഒളിംപിക്സിന്റെ മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ ഹോക്കി ടീം പങ്കെടുത്തില്ല. മത്സരം ഉള്ളതിനാലാണ് മാര്‍ച്ച് പാസ്റ്റില്‍ നിന്ന് വിട്ടു നില്‍ക്കുന്നതെന്ന് ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ ശ്രീജേഷ് പറഞ്ഞു.
ശനിയാഴ്ച ഹോക്കി ടീമിന് കളിയുണ്ടെന്നും കളിക്കാര്‍ക്ക് ക്ഷീണമുണ്ടാകാതിരിക്കാനാണ് മാര്‍ച്ച് പാസ്റ്റില്‍ നിന്ന് മാറുന്നതെന്നും ഹോക്കി ഇന്ത്യ പ്രസിഡന്റ് നരിന്ദര്‍ ബാട്ര പറഞ്ഞു.
അതേസമയം, ഓപ്പണിംഗ് സെറിമണിക്കുള്ള ഒഫീഷ്യല്‍ കിറ്റുകളില്‍ കുറവ് വന്നതുകൊണ്ടാണ് ഹോക്കി ടീം ഇന്ത്യ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാത്തതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.