ഹിസ്‌ബുള്‍ ഭീകരന്‍ ബുര്‍ഹാൻ വാനിയുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം

ചൊവ്വ, 13 ഡിസം‌ബര്‍ 2016 (20:07 IST)
ഇന്ത്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്‌ബുള്‍ മുജാഹിദീന്‍ ഭീകരന്‍ ബുര്‍ഹാൻ വാനിയുടെ കുടുംബത്തിന് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നു. വാനി കുടുംബത്തിനടക്കം വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട 17-ഓളം സംഭവങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് കശ്മീര്‍ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

2013-ല്‍ ഇന്ത്യന്‍ സൈന്യം കൊല്ലപ്പെടുത്തിയ വാനിയുടെ സഹോദരന്‍ ഖാലിദ് വാനിയുടെ പേരിലാണ് കുടുംബത്തിന് ധനസഹായം നൽകുന്നത്. 17 പേരുടെ കുടുംബത്തിനും നാലു ലക്ഷം രൂപ വീതം നൽകാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

പുൽവാമയിലെ ഡപ്യൂട്ടി കമ്മിഷണർ ആണ് 17 പേരുടെ പട്ടിക പുറത്തിറക്കിയത്. ഡിസ്ട്രിറ്റ് ലെവൽ സ്ക്രീനിങ് കം കൺസുലേറ്റിവ് കമ്മറ്റി (ഡിഎൽഎസ്‍സിസി) നിയമപ്രകാരമാണ് ധനസഹായം. ഇവര്‍ക്ക് ധനസഹായം കൊടുക്കുന്നതില്‍ എതിര്‍പ്പുള്ളവര്‍ക്ക് അത് സര്‍ക്കാരിനെ അറിയിക്കാന്‍ ഒരാഴ്ച്ച സമയവും നല്‍കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക