കനത്ത മൂടല്‍ മഞ്ഞ് ഡൽഹിയില്‍ ട്രെയിൻ–വിമാന സർവീസുകൾ തടസപ്പെട്ടു

വ്യാഴം, 29 ഡിസം‌ബര്‍ 2016 (09:41 IST)
കനത്ത മൂടൽമഞ്ഞ് ഡൽഹിയിലെ ട്രെയിൻ–വിമാന സർവീസുകളെ ബാധിച്ചു. 70 ട്രെയിനുകൾ വൈകി ഓടുകയാണ്. 13 ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സർവീസുകളെയും മൂടൽമഞ്ഞ് ബാധിച്ചിട്ടുണ്ട്. ഒമ്പതു ആഭ്യന്തര സർവീസുകളും അഞ്ച് അന്താരാഷ്ട്ര സർവീസുകളും വൈകിയിട്ടുണ്ട്.
 
ഉത്തരാഖണ്ഡ്, ഹിമാചല്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കനത്ത മഞ്ഞു വീഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. ശക്തമായ മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് അന്തരീക്ഷ മലിനീകരണവും കൂടുതല്‍ രൂക്ഷമായിട്ടുണ്ട്. 7 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് പല സമയങ്ങളിലും താപനില അനുഭവപ്പെടുന്നത്. 24 ഡിഗ്രി സെല്‍ഷ്യസ് ആണ് പരമാവധി താപനില.

വെബ്ദുനിയ വായിക്കുക