മറവി രോഗം വാര്‍ദ്ധക്യമാകുമ്പോള്‍ മാത്രം വരുന്ന രോഗമാണെന്ന് കരുതുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ ആ ചിന്താഗതി തീര്‍ത്തും തെറ്റാണ്. വാര്‍ദ്ധക്യത്തിലാണ് മറവിരോഗത്തിന് സാധ്യത കൂടുതലെങ്കിലും നമ്മുടെ ഇന്നത്തെ തിരക്കുപിടിച്ച ജീവിത രീതികളുടേയും അനാരോഗ്യകരമായ ചിട്ടകളുടേയും ഭാഗമായും ആളുകളെ മറവിരോഗം ബാധിക്കാറുണ്ട്.
മറവി ബാധിക്കുന്നത് തലച്ചോറിനെയാണെന്ന് അറിയാമല്ലോ? അപ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുകയും, സഹായിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഭക്ഷണം കൂടുതല്‍ കഴിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. ഇതിന് ഉത്തമം ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക എന്നതാണ്.