മങ്കിപോക്സ് : രോഗികൾക്ക് 21 ദിവസം ഐസൊലേഷൻ, സംസ്ഥാനങ്ങൾക്ക് മാർഗനിർദേശം നൽകി കേന്ദ്രം

ചൊവ്വ, 31 മെയ് 2022 (21:20 IST)
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മങ്കിപോക്സ്‌ കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി കേന്ദ്രസർക്കാർ. സംശയം തോന്നുന്ന സാമ്പിളുകൾ പൂണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി.
 
രോഗബാധ എങ്ങനെ പടരുന്നുവെന്നും എങ്ങനെ രോഗം ചെറുക്കാമെന്നും ലക്ഷണങ്ങൾ, ഏത് തരത്തിൽ രോഗം ശരീരത്തെ ബാധിക്കുന്നു, എന്തെല്ലാം പ്രതിരോധനടപടികൾ സ്വീകരിക്കാം എന്നെല്ലാം മാർഗനിർദേശത്തിൽ പറയുന്നു.
 
രോഗം ബാധിച്ചവരുമായോ അവർ ഉപയോഗിച്ച വസ്തുക്കളുമായോ സമ്പർക്കമുണ്ടായാൽ അത് ഉണ്ടായ ദിവസം മുതൽ 21 ദിവസം നിരീക്ഷണത്തിൽ പോകാനാണ് നിർദേശത്തിൽ പറയുന്നത്. രോഗികളെ ശ്രുശ്രൂഷിക്കുമ്പോൾ പിപിഇ കിറ്റ്, കൈ വൃത്തിയാക്കി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത എല്ലാം ആളുകളെ  ബോധവത്കരിക്കണമെന്നും നിർദേശത്തിൽ പറയുന്നുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍