ഹരിയാനയില്‍ ക്രിസ്ത്യന്‍ പള്ളിയുടെ കുരിശ് എടുത്തുമാറ്റി ഹനുമാന് പ്രതിമ സ്ഥാപിച്ചു
തിങ്കള്‍, 16 മാര്‍ച്ച് 2015 (14:24 IST)
ഹരിയാനയില്‍ ആക്രമികള്‍ ക്രിസ്ത്യന്‍ പള്ളി ആക്രമിച്ച ശേഷം പള്ളിയിലെ കുരിശ് എടുത്തുമാറ്റി ഹനുമാന് പ്രതിമ പ്രതിഷ്ഠിച്ചു. ഹരിയാനയിലെ കൈമ്രി ഗ്രാമത്തിലെ വില്ലിവാര്‍ഷ് എന്ന പള്ളിയിലാണ് ആക്രമണം നടന്നത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു.
കഴിഞ്ഞ ദിവസം നിര്‍മാണം നടന്നുകൊണ്ടിരിന്ന പള്ളിയില്‍ അതിക്രമിച്ച് കയറിയ ഒരു സംഘം ആളുകള്‍ പള്ളിയിലുണ്ടായിരുന്ന കുരിശ് നശിപ്പിച്ചതിനുശേഷം തല്‍സ്ഥാനത്ത് ഹനുമാന് പ്രതിമ കൊണ്ടുവെക്കുകയും ക്ഷേത്രത്തിന്റെ കൊടി സ്ഥാപിക്കുകയുമായിരുന്നു. തുടര്‍ന്ന് പള്ളിക്ക് കേടുപാടുകള്‍ വരുത്തി തീര്‍ക്കുകയും ചെയ്യുകയായിരുന്നു. ആക്രമണത്തിനു ശേഷം പളളിക്കകത്തെ കൂളറും നിര്‍മ്മാണത്തിനായി കൊണ്ടുവെച്ച ചില വസ്തുക്കളും സംഘം മോഷ്ടിച്ചതായി പള്ളിയിലെ ഫാദര്‍ സുഭാഷ് ചന്ദ് വ്യക്തമാക്കി.
സംഭവത്തെ തുടര്‍ന്ന് പതിനാല് പേര്‍ക്കെതെരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കലാപശ്രമം, രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, ആരാധനാലയം നശിപ്പിക്കല്‍, മോഷണം, ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.