സമരത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കു 35 ലക്ഷം രൂപ നല്‍കണമെന്ന് ഹര്‍ദിക് പാട്ടേല്‍
പുതിയ ആവശ്യങ്ങള്‍ മുന്നോട്ട് വെച്ച് പട്ടേല്‍ സംഘടനകളുടെ നേതാവായ ഹര്‍ദിക് പാട്ടേല്‍ രംഗത്ത്. ഒബിസി സംവരണം ആവശ്യപ്പെട്ട് പട്ടേല്‍ വിഭാഗം നടത്തുന്ന സമരത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കു 35 ലക്ഷം രൂപ ധനസഹായം നല്‍കണമെന്നതാണ് പുതിയ ആവശ്യം. ധനസഹായം നല്‍കിയില്ലെങ്കില്‍ കാര്‍ഷിക ഉത്‌പന്നങ്ങള്‍ വിതരണം ചെയ്യരുതെന്ന് കര്‍ഷകരോട് ആവശ്യപ്പെടുമെന്ന് ഹര്‍ദിക് പട്ടേല് മുന്നറിയിപ്പ് നല്‍കി.
സംവരണം നല്‍കുന്നത് വരെ സമാധാനപരമായ സമരം തുടരും. സമരത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 35 ലക്ഷം രൂപ ധനസഹായം നല്‍കണം. ഇത് നല്‍കിയില്ലെങ്കില്‍ കര്‍ഷകര്‍ പാലും പച്ചക്കറികളും നല്‍കുന്നത് നിര്‍ത്തും. കാര്‍ഷിക ഉത്‌പന്നങ്ങള്‍ വിതരണം ചെയ്യുന്നതു നിര്‍ത്തിവയ്ക്കാന്‍ കര്‍ഷകരോട് ആവശ്യപ്പെടുമെന്നും ഹര്‍ദിക് പട്ടേല് വ്യക്തമാക്കി.