എന്നാല്‍ സംഭവത്തേ പറ്റി കുമാരസ്വാമി ഇതുവരെ പ്രതികരിച്ചിട്ടില്ല. കര്‍ണ്ണാടകയിലെ എല്ലാ പാര്‍ട്ടികളും ഇതു ചെട്ടുന്നുണ്ടെന്ന് കുമാരസ്വാമി പറഞ്ഞതായി സ്ഥിരികരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ആരു ചെയ്താലും തെറ്റ് തെറ്റു തന്നെയെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. വിശദമായ അന്വേഷണം നടത്തി പ്രതികളെ ശിക്ഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യമുന്നയിച്ച് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അനന്ത് കുമാര്‍ രംഗത്തു വന്നിട്ടുണ്ട്. വാജ് പേയി സര്‍ക്കാരിന്റെ കാലത്ത് എം എല്‍ സി തെരഞ്ഞെടുപ്പ് അഴിമതി വിമുക്തമാക്കാന്‍ ശ്രമിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.