അതിർത്തി കടന്ന ആനക്കുട്ടി; കൂട്ടം വിട്ടതിന്റെ ദേഷ്യത്തിൽ ബംഗ്ലാദേശിൽ പ്രശ്നങ്ങൾ ഉണ്ടാക്കി, കാട്ടാനക്കുട്ടിയ്ക്കായി ഇന്ന് ഇന്ത്യ - ബംഗ്ലാദേശ് ചർച്ച നടക്കും

Webdunia
ബുധന്‍, 3 ഓഗസ്റ്റ് 2016 (07:36 IST)
ഇന്ത്യയിൽ നിന്നും ഒലിച്ച് ബംഗ്ലാദേശിലെത്തിയ കാട്ടാന കുട്ടിയെ ചൊല്ലിയുള്ള തർക്കത്തിന് പരിഹാരമായി ഇന്ത്യയും ബംഗ്ലാദേശും ചർച്ച നടത്തും. കാട്ടാനക്കുട്ടിയെ ബംഗ്ലാദേശിൽ നിന്നും തിരികെ കൊണ്ടുവരുന്നതെങ്ങനെയെന്ന് പഠിക്കുന്നതിനായി ഇന്ത്യൻസംഘം ബുധനാഴ്ച ധാക്കയിലേക്ക് തിരിക്കും. അസമിൽ നിന്നുള്ള മൂന്നംഗസംഘമാണ് ധാക്കയിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുക. 
 
അസമിലെ ദുബ്രി ജില്ലയിലെ വനമേഖലയിൽ നിന്നും ഒഴുക്കിൽ പെട്ട് ബ്രഹ്മപുത്ര നന്ദിയിലൂടെ ബംഗ്ലാദേശിലെ കുരിഗാം, ജമല്പുൽ മേഖലയിൽ പിടിയാന എത്തിയത് ജൂൺ 27നായിരുന്നു. കൂട്ടവുമായി വേർപ്പെട്ടതിന്റെ ദേഷ്യത്തിൽ പിടിയാന ബംഗ്ലാദേശിൽ കുറച്ച് പ്രശ്നങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. തിരികെ കൊണ്ടു വരുന്നതിനോടൊപ്പം ഇതിന്റെയെല്ലാം നഷ്ടപരിഹാരം നൽകേണ്ടി വരും.
Next Article