ഗുജറാത്തില്‍ ഷെല്‍ പൊട്ടിത്തെറിച്ച് മൂന്നു മരണം. അബദ്ധത്തിലാണ് ഷെല്‍ പൊട്ടിത്തെറിച്ചത്. ഒരു പെണ്‍കുട്ടിയടക്കം മൂന്നുപേര്‍ ആണ് മരിച്ചത്. അപകടത്തില്‍ ആറുപേര്‍ക്ക് ഗുരുതരമായ പരുക്കേറ്റു.
വാലി മുഹമ്മദ്(18), സമ ഗഫൂര്‍ ഖുദിയ (16), ഗനി സമ (12) എന്നിവരാണ് മരിച്ചത്. ആണ്‍കുട്ടികള്‍ സംഭവസ്ഥലത്തും പെണ്‍കുട്ടി ഭുജ് സിവില്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.
കച്ച് ജില്ലയിലെ മോട്ടാ ദിനാര ഗ്രമത്തിലാണ് അപകടം ഉണ്ടായത്. ഷെല്‍ ചുറ്റിക കൊണ്ടടിച്ച് പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിച്ചായിരുന്നു അപകടം.
സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടന്നു വരികയാണ്.