പ്രകടനക്കാർ പൊലീസിനു നേരെ കല്ലേറ് നടത്തിയതോടെ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിക്കുകയായിരുന്നു. സംഘട്ടനത്തിൽ പാർട്ടി നേതാവ് ലാൽജി പട്ടേലടക്കം നിരവധിപേർക്കും പൊലീസിനും പരുക്കേറ്റിട്ടുണ്ട്. സോഷ്യൽ മീഡിയകൾ വഴി അപവാദങ്ങൾ പ്രചരിപ്പിച്ച് പ്രശ്നങ്ങൾ വഷളാക്കാതിരിക്കാൻ അഹമ്മദാബാദ്, ഗുജറാത്ത്, സൂറത്ത് എന്നീ മേഖലകളിലെ മൊബൈൽ ഫോൺ, ഇന്റർനെറ്റ് സർവീസുകൾ സർക്കാർ തടഞ്ഞു.
അതേസമയം, റാലി നടത്തരുതെന്ന അറിയിപ്പ് സംഘടനാനേതാക്കളെ അറിയിച്ചിരുന്നെങ്കിലും അവർ അത് നിഷേധിക്കുകയായിരുന്നുവെന്ന് ജില്ലാ കലക്ടർ ലോചൻ സെഹ്റ വ്യക്തമാക്കി. സംഭവത്തിൽ പ്രതിഷേധിച്ച് നാളെ വടക്കൻ ഗുജറാത്തിൽ ഹർത്താൽ ആഹ്വാനം ചെയ്തിട്ടുണ്ട്. സർക്കാർ ജോലികളിലും വിദ്യാഭ്യാസ മേഖലകളിലും പട്ടേൽ സമുദായക്കാർക്ക് സംവരണം ആവശ്യപ്പെട്ട് ഒരു വർഷമായി നടത്തി വരുന്ന സമരത്തിൽ ഇതുവരെ ഏഴു യുവാക്കൾ മരിക്കുകയും 40 കോടിയോളം രൂപയുടെ നാശ നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.