പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകം എന്നറിയപ്പെടുന്ന ഗുജറാത്തിൽ ഭരണം നിലനിർത്താൻ ബി ജെ പിക്കാകുമോ? അപ്രതീക്ഷിതമായി ഒരു അട്ടിമറി വിജയം ഗുജറാത്തിൽ കോൺഗ്രസിനുണ്ടാകുമോ? തുടങ്ങിയ അനേകം ചോദ്യങ്ങൾക്കുള്ള ഉത്തരം ഇന്നുണ്ടാകും. ഗുജറാത്ത് അസംബ്ലിയിലേക്ക് രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിന്റെ ഫലം ഇന്നറിയാം.
ഡിസംബർ 9നും 14നുമായി നടന്ന വോട്ടെടുപ്പിൽ 68.41 ശതമാനമായിരുന്നു പോളിങ്. 182 മണ്ഡലങ്ങളിലായി 1828 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. നിലവിൽ ഗുജരാത്ത് അസംബ്ലിയിൽ ബി ജെ പിക്ക് 119ഉം കോണ്‍ഗ്രസിന് 57ഉം അംഗങ്ങളാണ് ഉള്ളത്. ബി ജെപിയുടെ വോട്ട് ഷെയർ 65ഉം കോൺഗ്രസിന്റെത് 31ഉം ആണ്. 33 ജില്ലകളിലായി 37 സെന്ററുകളിലാണ് വോട്ടെണ്ണൽ നടക്കുക.