ഗുഡ്ഗാവില്‍ പതിനാറുകാരിയെ സഹപാഠികള്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു

തിങ്കള്‍, 31 ഓഗസ്റ്റ് 2015 (11:03 IST)
പതിനാറുകാരിയായ സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗം ചെയ്തു.  സഹപാഠികളായ നാലുപേരാണ് സംഭവത്തിനു പിന്നിൽ. ഗുഡ്ഗാവിലെ മനേസറിലെ വിദ്യാർഥികളാണ് പെൺകുട്ടിയും പ്രതികളും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പീഡനവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാര്‍ഥികളെ പൊലീസ് പിടികൂടിയിട്ടുണ്ട്.

സ്കൂൾ ബസ് കാത്തുനിൽക്കുന്നതിനിടെയിലാണ് പെൺകുട്ടിയെ ഇവർ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയുടെ കണ്ണ് മൂടിക്കെട്ടിയതിനുശേഷം വാനിലിട്ട് ആൾപ്പാർപ്പില്ലാത്ത സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു.  ഗുഡ്ഗാവിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള വിജനമായ സ്ഥലത്ത് വച്ച് സഹപാഠികൾ പീഡിപ്പിക്കുകയായിരുന്നു. ഇതിൽ മൂന്നുപേർ പ്രായപൂർത്തിയാവാത്തവരാണ്. വൈകുന്നേരമായപ്പോഴേക്കും പെൺകുട്ടിയെ വീടിന് സമീത്ത് ഇറക്കി വിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പെൺകുട്ടി വിവരം ബന്ധുവിനോട് പറഞ്ഞതോടെയാണ് ഇതേക്കുറിച്ച് പുറത്തറിയുന്നത്. കുട്ടികൾക്കു നേരെയുള്ള ലൈംഗിക ചൂഷണം തടയുന്നതിനുള്ള നിമയം അനുസരിച്ച് പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. മജിസ്ട്രേട്ടിന് മുന്പിൽ ഹാജരാക്കിയ വിദ്യാർത്ഥികളെ പെൺകുട്ടി തിരിച്ചറിഞ്ഞു. ഇവരെ റിമാൻഡ് ചെയ്ത് ഫരീദാബാദിലെ ജുവനൈൽ ഹോമിലേക്ക് അയച്ചു.

വെബ്ദുനിയ വായിക്കുക