സര്‍ക്കാര്‍ പരസ്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിക്കാമെന്ന് സുപ്രിംകോടതി

വെള്ളി, 18 മാര്‍ച്ച് 2016 (14:45 IST)
കേന്ദ്ര- സംസ്ഥാന- സർകാറുകളുടെ പരസ്യങ്ങളിൽ മുഖ്യമന്ത്രിമാരുടേയും ഗവർണർമാരുടെയും ചിത്രങ്ങ‌ൾ ഉപയോഗിക്കുവാൻ സുപ്രിംകോടതിയുടെ അനുമതി. അടുത്ത മാസം അഞ്ചു സംസ്ഥാനങ്ങ‌ളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കവെയാണ് സുപ്രിംകോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, പിനാകിചന്ദ്ര ഘോഷ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.
 
പരസ്യങ്ങ‌ളിൽ പ്രധാനമന്ത്രി, പ്രസിഡന്റ്‌ ചീഫ്‌ ജസ്‌റ്റീസുമാര്‍ എന്നിവരുടെ ചിത്രം മാത്രമേ നല്‍കാവൂ എന്ന്‌ ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇക്കാര്യത്തിൽ 015 ലെ നിര്‍ദേശം പുന: പരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സുപ്രീംകോടതിയില്‍ പല സംസ്‌ഥാനങ്ങളില്‍ നിന്നും ഹര്‍ജി ലഭിച്ചിരുന്നു. ആരുടെ ചിത്രം ഉപയോഗിക്കണമെന്നും എന്ത്‌ പരസ്യം വേണമെന്നും സംസ്‌ഥാനങ്ങള്‍ക്ക്‌ തീരുമാനം എടുക്കാമെന്നുമായിരുന്നു ഇക്കാര്യത്തില്‍ കേന്ദ്ര നിലപാട്‌. 
 
 
മുഖ്യമന്ത്രിമാരുടെ ചിത്രങ്ങള്‍ ഒഴിവാക്കുന്നത്‌ ഫെഡറല്‍ സംവിധാനത്തിന്‌ എതിരാണെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. കോമണ്‍ കോസ് എന്ന സന്നദ്ധസംഘടനയും വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും നല്‍കിയ ഹര്‍ജികളിലായിരുന്നു സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി. തെരഞ്ഞെടുപ്പ് അടുത്തിരിക്കവെയാണ് കോടതിയുടെ പുതിയ തീരുമാനം.
 
 
 
 
 

വെബ്ദുനിയ വായിക്കുക