കേരള തെരഞ്ഞെടുപ്പിലെ പ്രാധാന ചര്‍ച്ചാവിഷയങ്ങള്‍ ശബരിമലയും അഴിമതിയുമെന്ന് ഗൗതം ഗംഭീര്‍

ശ്രീനു എസ്

ബുധന്‍, 24 മാര്‍ച്ച് 2021 (13:42 IST)
കേരള തെരഞ്ഞെടുപ്പില്‍ ഇത്തവണ ബിജെപിയ്ക്ക് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതലായി എന്തെങ്കിലുമൊക്കെ ചെയ്യുന്നതിനും നേട്ടമുണ്ടാക്കുന്നതിനും ശബരിമല പ്രശ്നവും കേരളത്തിലെ അഴിമതിയും സഹായകമാകുമെന്ന് മുന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗഭീര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
മാറി മാറി ഭരിക്കുന്ന യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ഭരണത്തിലും അഴിമതികളിലും കേരളത്തിലെ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫും എല്‍ഡിഎഫും ഒരേ നാണയത്തിന്റെ തന്നെ രണ്ട് വശങ്ങളാണെന്നും അവര്‍ ഇതുവരെ കേരളത്തിനുവേണ്ടി കാര്യമായിട്ട് ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍