റംസാൻ സമയത്ത് വൈദ്യുതിയുണ്ടെങ്കിൽ ദീപാവലിക്കും വൈദ്യുതി ഉണ്ടായിരിക്കും: പ്രധാനമന്ത്രി

ഞായര്‍, 19 ഫെബ്രുവരി 2017 (17:20 IST)
മതത്തിന്റെയോ ജാതിയുടെയോ പേരിൽ സർക്കാർ ഒരിക്കലും വിവേചനം കാണിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റംസാൻ സമയത്ത് വൈദ്യുതിയുണ്ടെങ്കിൽ ദീപാവലിക്കും തീർച്ചയായും വൈദ്യുതി ഉണ്ടായിരിക്കണം. ഒരു തരത്തിലുള്ള വിവേചനവും പാടില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിൽ ഫത്തേപൂരിലെ റാലിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 
 
യുപിയിലെ എസ്‌പി - കോൺഗ്രസ് ബന്ധത്തെയും മോദി രൂക്ഷമായി വിമർശിച്ചു. തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയത്താലാണ് അവിടുത്തെ ഭരണകക്ഷി പുതിയൊരു സഖ്യത്തിൽ ഏർപ്പെട്ടത്. അതോടൊപ്പം യുപിയിലെ ക്രമസമാധാന പ്രശ്നങ്ങളും മോദി ഉന്നയിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രധാന്യം നൽകുന്ന തരത്തിലുള്ള സർക്കാരിനെ നിങ്ങള്‍ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

വെബ്ദുനിയ വായിക്കുക