ഗോഡ്സെ മഹാത്മ ഗാന്ധിയെ പോലെ തന്നെ ഒരു ദേശസ്നേഹിയെന്ന വിവാദ പരാമര്‍ശത്തില്‍ ബി ജെപി എം.പി സാക്ഷി മഹാരാജ് ഖേദം പ്രകടിപ്പിച്ചു.തന്റെ വാക്കുകള്‍ പിന് വലിക്കുകയാണെന്നും പ്രസ്താവന ആളുകളെ വേദനിപ്പിച്ചെങ്കില്‍ ഖേദിക്കുന്നുവെന്നും സഭയില്‍ മഹാരാജ് പറഞ്ഞു.ഗാന്ധിയെ ഗോഡ്സെ കൊന്നുവെങ്കിലും 1984ലില്‍ സിഖുകളെ കൊന്നപ്പോഴാണ് ഗാന്ധി മരിച്ചതെന്ന സാക്ഷി മഹാരാജ് പറഞ്ഞത്. സഭയെ പ്രക്ഷുദ്ധമാക്കി.
നേരത്തെ പാര്‍ലമെന്റിന് വെളിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ ഗോഡ്സെ മഹാത്മ ഗാന്ധിയെ പോലെ തന്നെ ഒരു ദേശസ്നേഹിയായിരുന്നു എന്ന് സാക്ഷി മഹാരാജ് പറഞ്ഞത് വന്‍ വിവാദമായിരുന്നു.