വാലന്റൈന്‍സ് ദിനത്തില്‍ കാമുകന് സര്‍പ്രൈസ് നല്‍കാന്‍ പോയ പതിനേഴുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 16 ഫെബ്രുവരി 2023 (10:28 IST)
വാലന്റൈന്‍സ് ദിനത്തില്‍ കാമുകന് സര്‍പ്രൈസ് നല്‍കാന്‍ പോയ പതിനേഴുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ ഗര്‍വാ ജില്ലയിലെ അജ്നി ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടിയെ കാമുകന്‍ ബലാത്സംഗം ചെയ്ത ശേഷം സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കയറ്റി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
 
വീട്ടുകാര്‍ അറിയാതെയായിരുന്നു പെണ്‍കുട്ടി കാമുകനെ കാണാന്‍ പോയത്. കൊലനടത്തിയ ശേഷം പ്രതിയായി കാമുകന്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാളെ പിടികൂടാനായിട്ടില്ല. കാമുകന്റെ വീടിന് സമീപത്തുള്ള വയലില്‍ നിന്നുമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍