സുഹൃത്തുക്കള്‍ക്കൊപ്പം ഉച്ചഭക്ഷണവും ഷോപ്പിങും കഴിഞ്ഞ് മടങ്ങിയെത്തിയ പെണ്‍കുട്ടിയെ സുഹൃത്തുക്കളില്‍ ഒരാള്‍ തന്നെ വെടിവെച്ചു കൊന്നു. ഡല്‍ഹിയില്‍ നജഫ്‌ഗഡില്‍ ആയിരുന്നു സംഭവം. പെണ്‍കുട്ടിയുടെ വീടിനു പുറത്ത് മെഴ്സിഡസ് കാറില്‍ വെച്ചായിരുന്നു സംഭവം. പെണ്‍കുട്ടിയെ വെടി വെച്ചതിനു ശേഷം സുഹൃത്ത് ശുഭം ഓടി രക്ഷപ്പെട്ടു. ശുഭവും കുടുംബവും ഇപ്പോള്‍ ഒളിവിലാണ്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം സുഹൃത്തുക്കളായ ശുഭം, യോഗേഷ് എന്നിവര്‍ക്കൊപ്പം ഭക്ഷണം കഴിക്കാനും ഷോപ്പിങിനും പോയതായിരുന്നു പെണ്‍കുട്ടി. വൈകുന്നേരം ഏഴരയോടെയാണ് ഇവര്‍ വീട്ടില്‍ മടങ്ങിയെത്തിയത്. സംഭവത്തിനു തൊട്ടുമുമ്പ് മകളുമായി സംസാരിച്ച അമ്മ വീടിനു മുന്നില്‍ മകളെ കാത്തു നില്‍ക്കുമ്പോള്‍ ആണ് സംഭവം നടന്നത്.