ഒമ്പതു വയസുകാരിയെ മാതാവ് മൂന്നുനില കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴേക്കു വലിച്ചെറിഞ്ഞു കൊലപ്പെടുത്തി. ബെംഗളൂരുവിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെയാണു ക്രൂരമായ സംഭവം അരങ്ങേറിയത്.
ജെപി നഗർ സ്വദേശിയായ അഷിക സർക്കാർ (36) എന്ന ശ്രേയയാണു കൊല്ലപ്പെട്ടത്. കുട്ടിയുടെ മാതാവ് സ്വാതി സർക്കാരിനെ പൊലീസ് അറസ്റ്റു ചെയ്തു.
ബംഗാൾ സ്വദേശികളായ ശ്രേയയും സ്വാതിയും ഒരു വർഷമായി സംഭവം നടന്ന ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. അധ്യാപിക കൂടിയായ ഇവരുടെ ഭര്‍ത്താവ് മുതിർന്ന ബിസിനസ് അനലിസ്റ്റ് കൂടിയാണ്. കുറച്ചു നാളുകളായി ഇവര്‍ വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്.
ഞായറാഴ്ച ഉച്ചയോടെ സ്വാതി മകളെ കെട്ടിടത്തിനു മുകളിൽനിന്ന് താഴേക്കു വലിച്ചെറിയുകയായിരുന്നു. താഴെ വീണ കുട്ടി മരിച്ചിട്ടില്ലെന്ന് വ്യക്തമായതോടെ സ്വാതി താഴേയെത്തി ശ്രേയയെ എടുത്തുകൊണ്ടു പോയി. മകളുടെ ശരീരത്തിൽനിന്ന് രക്തം
വാര്‍ന്നു പോകുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ വിവരം അന്വേഷിച്ചെങ്കിലും സ്വാതി അവരോട് തട്ടിക്കയറുകയും നിങ്ങൾ നിങ്ങളുടെ ജോലി നോക്കിയാല്‍ മതിയെന്നും പറഞ്ഞു.
രണ്ടാമതും കെട്ടിടത്തിനു മുകളിൽ എത്തിയ സ്വാതി ശ്രേയയെ വീണ്ടും തഴേക്ക് വലിച്ചെറിഞ്ഞു. ഉടന്‍ തന്നെ സമീപവാസികള്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
തടിച്ചു കൂടിയ അയല്‍വാസികള്‍ സ്വാതിയെ വൈദ്യുതതൂണിൽ പിടിച്ചുകെട്ടിയതിന് പിന്നാലെ പൊലീസ് സംഘം സ്ഥലത്തെത്തി. “തന്റെ മകളെ എന്തും ചെയ്യാൻ തനിക്ക് അവകാശമുണ്ടെന്നും അതു ചോദ്യം ചെയ്യാൻ നിങ്ങളാരാണെന്നുമാണ്”- യുവതി പൊലീസുകാരോട് ചോദിച്ചത്.