ഉത്തര്‍പ്രദേശിലെ ഹാജിപൂരില്‍ നടന്ന ബി ജെ പി പരിപാടിക്കിടെയാണ് ഗിരിരാജ് സിംഗ് വിവാദ പരാമര്‍ശം നടത്തിയത്. രാജീവ് ഗാന്ധി വിവാഹം കഴിച്ചത് വെളുത്ത നിറമില്ലാത്ത നൈജീരിയക്കാരിയെ ആയിരുന്നെങ്കില്‍ കോണ്‍ഗ്രസുകാര്‍ അവരുടെ നേതൃത്വത്തെ അംഗീകരിക്കുമായിരുന്നോ എന്നാണ് ഗിരിരാജ് സിംഗ് ചോദിച്ചത്. പരാമര്‍ശം വന്‍ വിവാദമായിരുന്നു.