ഗാസയ്ക്ക് ഇന്ത്യ 4 മില്യണ്‍ യു.എസ് ഡോളര്‍ നല്‍കും

ചൊവ്വ, 14 ഒക്‌ടോബര്‍ 2014 (12:46 IST)
ഗാസയുടെ പുനര്‍നിര്‍മ്മാണത്തിനായി 4 മില്യണ്‍ യു.എസ് ഡോളര്‍ സഹായധനം നല്‍കും.വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സന്ദീപ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.

കെയ്‌റോയില്‍ ഈജിപ്തും നോര്‍വേയും സംയുക്തമായി നടത്തിയ അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

പലസ്തീന്‍ പ്രതിനിധി 4 ബില്യണ്‍ ഡോളറാണ് ആവശ്യപ്പെട്ടിരുന്നത് എന്നാല്‍  ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍  5.4 ബില്യണ്‍ ഡോളര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. കോണ്‍ഫറന്‍സില്‍ 75 ഓളം രാജ്യങ്ങളാണ് പങ്കെടുത്തത്. പങ്കെടുത്തു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക