രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 1 ഓഗസ്റ്റ് 2023 (15:11 IST)
രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. സിലിണ്ടറിന്മേല്‍ 99.75 രൂപയുടെ കുറവാണ് വരുത്തിയത്. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.
 
കഴിഞ്ഞമാസവും വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ കുറവ് വരുത്തിയിരുന്നു. എല്ലാം മാസത്തിന്റെ തുടക്കത്തിലും പാചകവാതക സിലിണ്ടറിന്റെ വില എണ്ണ വിതരണ കമ്പനികള്‍ പുനഃപരിശോധിക്കാറുണ്ട്. ഡല്‍ഹിയില്‍ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന്റെ വില 1680 രൂപയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article