15 വയസുകാരിയായ ദളിത് പെണ്‍കുട്ടി കുട്ടമാനഭംഗത്തിനിരയായി
ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ 15 വയസുകാരിയായ ദളിത് പെണ്‍കുട്ടിയെ അയല്‍ വാസികളായ ചെറുപ്പക്കാര്‍ കുട്ടമാനഭംഗപ്പെടുത്തി. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ദിഗ്വിജയ് സിംഗ്, സുമിത് എന്നിവരാണ് പിടിയിലായത്. ഒരാള്‍ക്കായി തെരച്ചില്‍ നടക്കുകയാണ്.
വീടിനു സമീപം പുല്ലു ശേഖരിക്കാന്‍ പോയ പെണ്‍കുട്ടിയെ യുവാക്കള്‍ തട്ടികൊണ്ടു പോകുകയായിരുന്നു. ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച ശേഷം മൂവര്‍ സംഘം പെണ്‍കുട്ടിയെ ക്രൂരമായി കുട്ടമാനഭംഗപ്പെടുത്തുകയായിരുന്നു. സംഭവശേഷം യുവാക്കള്‍ കടന്നു കളയുകയായിരുന്നു.
അവശയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പ്രതികളെ പിടികൂടി. ഇവരെ വൈദ്യപരിശോധനക്കു വിധേയമാക്കുമെന്നു പൊലീസ് പറഞ്ഞു.