രാഷ്ട്രപിതാവ് മഹാത്മാഗാന്ധി മരണപെട്ടത് യാദൃശ്ചികമാണെന്ന ഒഡിഷ സർക്കാറിന്റെ ബുക്ക്‌ലെറ്റ് വിവാദത്തിൽ. ഗാന്ധിയുടെ 150മത് ജന്മദിനം പ്രമാണിച്ച് ഒഡിഷ ഗവണ്മെന്റ് സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ പുസ്തകത്തിലാണ് ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തെ പറ്റി പരാമർശമുള്ളത്. അവർ ബാപ്പുജി എ ഗ്ലിംപ്സ് എന്ന തലക്കെട്ടിലാണ് പുസ്തകം വിതരണം ചെയ്തത്.
1948 ജനിവരി 30ന് ഡൽഹിയിലെ ബിർലാ ഹൗസിൽ ഹിന്ദുമഹാസഭ പ്രവർത്തകനായ നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റാണ് ഗാന്ധിജി കൊല്ലപ്പെടുന്നത്. കേസിൽ നാഥുറാം വിനായക് ഗോഡ്സെ,നാരായൺ ആപ്തെ എന്നിവരെ വധശിക്ഷക്ക് വിധേയമാക്കുകയും ചെയ്തു. മറ്റ് ആറ് പേർക്കെതിരെ ജീവപര്യന്തവും ചുമത്തിയ കേസിൽ ക്രുത്യമായ തെളിവുകളുടെ അഭാവത്തിൽ ഹിന്ദുമഹാസഭയുടെ നേതാവ് വി ഡി സവർക്കറെ കോടതി വെറുതെ വിടുകയും ചെയ്തു.