പശ്ചിമഘട്ട സംരക്ഷനത്തിനായ മാധവ് ഗാഡ്ഗില്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ് പകരം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരേ ആര്‍എസ്എസ് ദേശീയ നേതൃത്വം രംഗത്ത്.
സംഭവത്തില്‍ ആര്‍എസ്എസ് ജോയിന്റ് ജനറല്‍സെക്രട്ടറി ദത്താത്രേയ ഹൊസബലേ വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജവ്ദേക്കറോട് വിശദീകരണം തേടി. പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ആര്‍എസ്എസ് നിലപാടിനു വിരുദ്ധമായി സര്‍ക്കാര്‍ നിലപാടെടുത്തതാണ് ആര്‍എസ്എസ് നേതൃത്വത്തിനെ ചൊടിപ്പിച്ചത്.
ആര്‍എസ്എസ് സര്‍സംഘ്ചാലക് മോഹന്‍ഭാഗവതിന്റെ നിര്‍ദേശപ്രകാരമാണ് ദത്താത്രേയ ഹൊസബലേ പ്രകാശ് ജവ്ദേക്കറോട് വിശദീകരണം തേടിയത്. മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഒറ്റക്കെട്ടായി നിലപാട് എടുത്ത സാഹചര്യത്തിലാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അംഗീകരിക്കേണ്ടി വന്നതെന്ന് മന്ത്രി ആര്‍എസ്എസ് നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത് എന്നതിനാല്‍ ഇതില്‍ ആര്‍എസ്എസ് നിലപാടിന് അനുസൃതമായി റിപ്പോര്‍ട്ടില്‍ മാറ്റങ്ങള്‍കൊണ്ടുവരാന്‍ സാധിക്കുമെന്നും മന്ത്രി അദ്ദേഹത്തേ അറിയിച്ചു.