ടാങ്ക് നിറയെ ഇന്ധനമടിച്ചാല്‍ ചൂടില്‍ വാഹനം കത്തിപ്പോകുമോ? ഇങ്ങനെയൊരു അപകടത്തിനു സാധ്യതയുണ്ടെന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം നടക്കുന്നുണ്ട്. ഇന്ത്യന്‍ ഓയിലിന്റെ പേരിലാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. ഫുള്‍ ടാങ്ക് ഇന്ധനം നിറച്ചാല്‍ വാഹനം കത്തിപ്പോകാന്‍ സാധ്യതയുണ്ടെന്നാണ് ഇതില്‍ പറയുന്നത്.
ഇത് തികച്ചും അടിസ്ഥാനരഹിതവും വ്യാജവുമാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ തന്നെ ഇത് വ്യാജമാണെന്ന് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഫുള്‍ ടാങ്ക് ഇന്ധനം നിറയ്ക്കുന്നത് യാതൊരു വിധത്തിലുള്ള അപകടത്തിനും കാരണമാകുന്നില്ല. എന്നാല്‍ ഇന്‍ലെറ്റ് പൈപ്പില്‍ (നെക്ക്) വരെ ഇന്ധനം അടിക്കുന്ന പ്രവണത ഒഴിവാക്കുന്നത് നല്ലതാണെന്ന് വിദഗ്ധര്‍ നിര്‍ദേശിച്ചു.
നെക്കില്‍ കുറച്ച് സ്ഥലം (സ്പേസ്) ഒഴിച്ചിട്ടാല്‍ വായു ബാഷ്പീകരിക്കുന്നത് തടയും. വായു പോകാത്തവിധം നിറഞ്ഞാല്‍ അതില്‍ ചൂടുള്ള സമയം മര്‍ദം കൂടി ടാങ്കിന് തകരാര്‍ വരും. ഫുള്‍ ടാങ്ക് അടിക്കുന്നതിന് പകരം അല്‍പ്പം സ്ഥലം വിട്ട് അടിക്കുന്നത് എപ്പോഴും നല്ലതാണെന്ന് മെക്കാനിക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഏത് വാഹനത്തിലും ഫുള്‍ടാങ്ക് ശേഷിയുടെ കുറച്ച് അധികം അടിച്ചാലും ഒരു കുഴപ്പവും വരില്ലെന്നാണ് ഇന്ധന ഏജന്‍സികളുടെ അഭിപ്രായം. ഇടയ്ക്കിടയ്ക്ക് കുറച്ച് ഇന്ധനം അടിക്കുന്നതിനേക്കാള്‍ വാഹനത്തിനു നല്ലത് ഫുള്‍ ടാങ്ക് ഇന്ധനം അടിക്കുന്നതാണെന്നും മെക്കാനിക്കുകള്‍ പറയുന്നു.