പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി പ്രശാന്ത് പത്രബെ നിയമിതനായി

ശനി, 18 ജൂലൈ 2015 (14:58 IST)
പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയിൽ (എഫ്‌ടിഐഐ) വിദ്യാർത്ഥി സമരം തുടരുന്നതിനിടെ പുതിയ ഡയറക്ടറായി പ്രശാന്ത് പത്രബെ നിയമിതനായി. കേന്ദ്രം നിയമിച്ച ഗജേന്ദ്ര ചൗഹാനെ ചെയർമാൻ സ്ഥാനത്തു നിന്ന് മാറ്റണമെന്ന ആവശ്യം ശക്തിപ്പെടുന്നതിനിടെയാണ് പുതിയ നിയമനം. നിലവിലെ ഡയറക്ടറായ ഡിജെ നരേന്റെ കാലാവധി ഈ മാസത്തോടെ അവസാനിക്കും.

നാഷണല്‍ ഫിലിം ആര്‍കൈവ്സ് ഒഫ് ഇന്ത്യയുടെ മുന്‍ മേധാവിയായ പത്രബെ 18 വര്‍ഷത്തിലേറെയായി മാദ്ധ്യമ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. ആള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം പൂനെ സതേൺ കമാൻഡിന്‍റെ വക്താവും ആയിരുന്നു. നിലവിൽ പിഐബി ഡിവിഷനില്‍ പ്രവർത്തിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക