ബ്രഡ് ഉള്‍പ്പെടെയുള്ള ബേക്കറി ഉല്‍‌പന്നങ്ങളില്‍ കാന്‍സറിന് കാരണമാകുന്ന പതാര്‍ഥങ്ങള്‍; പൊട്ടാസ്യം ബ്രോമേറ്റിന്‍റെ ഉപയോഗം നിരോധിച്ചു

Webdunia
ചൊവ്വ, 21 ജൂണ്‍ 2016 (13:56 IST)
ഭക്ഷണപദാര്‍ഥങ്ങളില്‍ പൊട്ടാസ്യം ബ്രോമേറ്റ് ഉപയോഗിക്കുന്നത് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നിരോധിച്ചു. കാന്‍സറിന് കാരണമാകുന്ന ബ്രോമേറ്റ്  ബ്രഡുകളില്‍ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം.

ഭക്ഷണപദാര്‍ഥങ്ങളില്‍ പൊട്ടാസ്യം ബ്രോമേറ്റ് ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നോട്ടിഫിക്കേഷന്‍ ദേശീയ ഭക്ഷ്യസുരക്ഷ അതോറിറ്റി പുറത്തിറക്കി. ആരോഗ്യത്തിനെ ബാധിക്കുന്ന പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റ് എന്നിവ ഭക്ഷണോല്‍പന്നങ്ങളില്‍ ഉപയോഗിക്കുന്നത് ഇനി മുതല്‍ കുറ്റകരമാണ്.

ബ്രെഡ്, ബണ്‍, ബേക്കറി ഉല്‍പന്നങ്ങള്‍ എന്നിവയുണ്ടാക്കുമ്പോള്‍ അവ കൂടുതല്‍ മൃദുവാകാനും കേടാകാതിരിക്കാനും വേണ്ടിയാണ് പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റ് എന്നിവ ഉപയോഗിച്ചിരുന്നത്. ഇവയുടെ ഉപയോഗം ആരോഗ്യം നശിക്കുന്നതിനും കാന്‍‌സറിനും കാരണമാകുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
Next Article