വിനാശകാലേ വിപരീതബുദ്ധി എന്ന പഴമൊഴി ശരി വെക്കുന്നതാണ് ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ ഇപ്പോഴത്തെ ഭരണരീതി വ്യക്തമാക്കുന്നത് എന്ന് സുപ്രീംകോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ഔട്‌ലുക്ക് മാസികയില്‍ എഴുതിയ ലേഖനത്തിലാണ് കെജ്‌രിവാളിനെതിരെ കട്ജുവിന്റെ പരാമര്‍ശം.
തെരഞ്ഞെടുപ്പില്‍ തനിക്കു കിട്ടിയ വലിയ ഭൂരിപക്ഷം ജനങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനു പകരം , നിഷേധ സ്വഭാവവും അഹങ്കാരവും കൊണ്ട് കഴിഞ്ഞ പത്തുമാസക്കാലമായി ഡല്‍ഹി ജനതയുടെ അപ്രീതി പിടിച്ചു വാങ്ങുകയാണു കെജ്‌രിവാള്‍ ചെയ്യുന്നതെന്നും കട്ജു ലേഖനത്തില്‍ പറയുന്നു.
താന്‍ ഇരിക്കുന്ന മരം സ്വയം വെട്ടിമാറ്റിയ കാളിദാസനെ പോലെയാണ് കെജ്‌രിവാള്‍ പെരുമാറുന്നതെന്നും കട്ജു പറഞ്ഞു.
ഡല്‍ഹിയില്‍ ശക്തി തെളിയിച്ച രണ്ടു രാഷ്‌ട്രീയ പാര്‍ട്ടികളെ ഉന്നം വെച്ചു കൊണ്ടും ഡല്‍ഹി പൊലീസിന്റെ ചുമതലയുള്ള കേന്ദ്ര സര്‍ക്കാരിനെ ശത്രുപക്ഷത്താക്കിയും അവരുടെ അപ്രീതി നേടി. ഇപ്പോള്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സ്വന്തം ജനതയുടെ അപ്രീതിക്കു കൂടി വഴിയൊരുക്കി. ആലീസ് ഇന്‍ വണ്ടര്‍ലാന്റിലെ മാഡ് ഹാറ്ററിനെയാണ് കെജ്‌രിവാള്‍ അനുസ്മരിപ്പിക്കുന്നതെന്നും കട്ജു പറഞ്ഞു.