ഇന്ത്യൻ ജുഡിഷ്യറി ജീർണാവസ്ഥയിലെന്ന് മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്

Webdunia
ശനി, 13 ഫെബ്രുവരി 2021 (14:00 IST)
ഇന്ത്യൻ ജുഡിഷ്യറിയുടെ കാര്യക്ഷമത മെച്ചപ്പെടുത്താൽ മാർഗരേഖ കൊണ്ടുവരണമെന്ന് മുൻ ചീഫ് ജസ്റ്റിസും രാജ്യസഭാ എംപിയുമായ രഞ്ജൻ ഗൊഗോയ്. ഇന്ത്യൻ ജുഡിഷ്യറി ജീർണാവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.
 
ഒരു ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ ജുഡീഷ്യറിക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് പറയേണ്ടതില്ല.നിങ്ങള്‍ക്ക് അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ വേണം. പക്ഷേ,  ജുഡീഷ്യറി പൊളിഞ്ഞുവീഴാറായിരിക്കുന്നു ഇന്ത്യ ടുഡേ കോൺക്ലേവിൽ രഞ്ജൻ ഗൊഗോയ് പറഞ്ഞു. ഇന്ത്യയിലെ കീഴ് കോടതികളില്‍ നാല് കോടിയോളവും ഹൈക്കോടതികളില്‍ 44 ലക്ഷത്തോളവും സുപ്രീംകോടതിയില്‍ 70000-ത്തോളം കേസുകളും തീര്‍പ്പുകല്‍പ്പിക്കാതെ കെട്ടിക്കിടക്കുകയണെന്നും ഹൈക്കോടതിയിൽ ആവശ്യമുള്ള ജഡ്‌ജിമാർ ഇല്ലെന്നും ഗൊഗോയ് പറഞ്ഞു.
 
അതേസമയം തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണം സംബന്ധിച്ച് പാര്‍ലമെന്റില്‍ പ്രസംഗിച്ച മെഹുവ മൊയ്ത്രക്കെതിരെ തനിക്കെതിരെ 'വനിത രാഷ്ട്രീയക്കാരി' പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലെന്നായിരുന്നു ഗൊഗോയുടെ പ്രതികരണം.

അനുബന്ധ വാര്‍ത്തകള്‍

Next Article