പ്രതിഷേധിയ്ക്കാനുള്ള അവകാശം ഉണ്ട്, പക്ഷേ എവിടെയും എപ്പോഴും പ്രതിഷേധിയ്ക്കാം എന്നല്ല അർത്ഥം: സുപ്രീം കോടതി

ശനി, 13 ഫെബ്രുവരി 2021 (13:30 IST)
ഡൽഹി: പ്രതിഷേധിയ്ക്കാൻ പൗരൻമാർക്ക് അവകാശമുണ്ട് എന്നാൽ എവിടെയു എപ്പോഴും പ്രതിഷേധിയ്ക്കാം എന്നതല്ല അതിനർത്ഥം എന്ന് സുപ്രീം കോടതി. ഷഹീൻബാഗ് കേസിലെ പുനഃപരിശോധനാ ഹർജികൾ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ പരാമർശം. പ്രതിഷേധിയ്കുന്നതിനായി ദീർഘകാലം പൊതുസ്ഥലം കയ്യടക്കിവയ്ക്കുന്നത് അംഗീകരിയ്ക്കാനാകില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി. 
 
പ്രതിഷന്ധിയ്ക്കാനുള്ള അവകാശം എന്നത് എപ്പോഴും എവിടെയും പ്രതിഷേഷിയ്ക്കാനുള്ള അവകാശമല്ല. പെട്ടന്ന് സംഭവിയ്ക്കുന്ന കാര്യങ്ങളിൽ പ്രതിഷേധങ്ങൾ ഉണ്ടാകാം. എന്നാൽ മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിച്ചുകൊണ്ട് ദീർഘകാലം പൊതുസ്ഥലങ്ങൾ കയ്യടയ്ക്കി വയ്ക്കുന്നത് അംഗീകരിയ്ക്കാനാകില്ല എന്ന് ജസ്റ്റിസുമാരായ എസ്‌കെ കൗൾ, അനിരുദ്ധ ബോസ്, കൃഷ്ണ മുരാരി എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. പ്രതിഷേധിയ്ക്കുന്നതിന് നിശ്ചിത ഇടങ്ങൾ വേണം എന്നും അതിനു പുറത്ത് സമരം ചെയ്യുന്നവരെ പൊലീസിന് നീക്കം ചെയ്യാമെന്നുമുള്ള കഴിഞ്ഞ വർഷം മൊക്ടോബറിലെ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. ഈ വിധി പുനഃപരിശോധിയ്ക്കുന്നതിന് കാരണങ്ങൾ കാണുന്നില്ലെന്നും കോടതി വ്യക്തമാക്കി.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍