മലയാളത്തില്‍ 'ചന്ദാമാമ' നൃത്തമാടിയ നടി മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍
വ്യാഴം, 13 നവംബര്‍ 2014 (14:47 IST)
മയക്കുമരുന്ന് കടത്ത് കേസില്‍ മുന്‍ ബോളിവുഡ് താരം കെനിയയില്‍ പിടിയില്‍. ബോളിവുഡ് താരമായിരുന്ന മമത കുല്‍ക്കര്‍ണിയാണ് കെനിയയുടെ ലഹരി വിരുദ്ധ സേനയുടേയും മൊമ്പാസ പോസീസിന്റേയും നീക്കത്തിലൂടെ പിടിയിലായത്.
മമതയ്ക്കൊപ്പം അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തലവനും ഭര്‍ത്താവുമായ വിക്കി ഗോസ്വാമിയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നേരത്തെ മയക്കുമരുന്ന് കേസില്‍ ദുബൈയില്‍ ജയില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് വിക്കി ഗോസ്വാമിയെ മമത പരിചയപ്പെടുകയും വിവാഹം ചെയ്യുകയുമായിരുന്നു.
25 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് വിക്കിക്ക് വിധിച്ചിരുന്നതെങ്കിലും നല്ലനടപ്പ് പരിഗണിച്ച് ഇത് 15 വര്‍ഷമായി കുറക്കുകയായിരുന്നു. 2001 ല്‍ പുറത്തിറങ്ങിയ സന്‍സറാണ് അവസാനമായി അഭിനയിച്ചത്. മലയാളത്തില്‍ ചന്ദാമാമ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.