നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണം വിഴുങ്ങി കടത്താന്‍ ശ്രമിച്ച നാലു തൃശ്ശിനാപ്പള്ളി സ്വദേശികളെയാണ് പിടിച്ചത്. 250 ഗ്രാം വീതം വിഴുങ്ങിയാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സംശയം തോന്നിയ അധികൃതര്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇവരെയെത്തിച്ച് സ്കാന്‍ ചെയ്തപ്പോഴാണ് സ്വര്‍ണം വിഴുങ്ങിയ കാര്യം തിരിച്ചറിഞ്ഞത്.