ഡൽഹിയിൽ കോടതിക്കുള്ളിൽ വെടിവെയ്‌പ്പ്, ഗുണ്ടാത്തലവനടക്കം നാലുപേർ കൊല്ലപ്പെട്ടു

വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (14:25 IST)
ഡല്‍ഹി രോഹിണിയിലെ കോടതിക്കുള്ളിലുണ്ടായ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ഗുണ്ടാത്തലവന്‍ ജിതേന്ദ്ര എന്ന ഗോഗി ഉള്‍പ്പടെയുള്ളവരാണ് കൊല്ലപ്പെട്ടത്.രോഹിണിയിലെ രണ്ടാം നമ്പർ കോടതിയിലാണ് രാജ്യത്തെ നടുക്കിയ സംഭവം ഉണ്ടായത്.
 

#WATCH | Visuals of the shootout at Delhi's Rohini court today

As per Delhi Police, assailants opened fire at gangster Jitender Mann 'Gogi', who has died. Three attackers have also been shot dead by police. pic.twitter.com/dYgRjQGW7J

— ANI (@ANI) September 24, 2021
കുപ്രസിദ്ധ ഗുണ്ടാത്തലവനായ ഗോഗിയെ കോടതിയില്‍ ഹാജരാക്കുന്നതിനിടെ അഭിഭാഷക വേഷത്തിലെത്തിയ അ‌ക്രമികൾ വെടിയുതിർക്കുകയായിരുന്നു. ഇവരില്‍ രണ്ടുപേരെ പോലീസ് വധിച്ചതായാണ് വിവരം. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കോടതിക്കുള്ളിലെ വെടിവെപ്പില്‍ കലാശിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍