നടപ്പ് സാമ്പത്തിക വര്‍ഷം 5.4 വളര്‍ച്ചയെന്ന് സാമ്പത്തിക സര്‍വ്വേ
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 5.4 മുതല്‍ 5.9 ശതമാനം വരെ വളര്‍ച്ചകൈവരിക്കുമെന്നു പ്രതീക്ഷിക്കുന്നതായി സാമ്പത്തിക സര്‍വ്വേ. മഴ കുറഞ്ഞത് കാര്‍ഷിക മേഖലയെ ബാധിച്ചെന്നും സര്‍വ്വേയിലുണ്ട്
2013-14 സാന്പത്തിക വര്‍ഷത്തില്‍ രാജ്യം 4.7 ശതമാനം കൈവരിച്ചു എന്നും മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യപണപ്പെരുപ്പം ഉയര്‍ന്നേക്കുമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വ്വേയില്‍ പറയുന്നു
നടപ്പ് സാന്പത്തിക വര്‍ഷം ധനക്കമ്മി 4.5 ശതമാനമാകുമെന്നും ഇന്ത്യയുടെ സാന്പത്തിക സ്ഥിതി മോശമാണെന്നും സര്‍വ്വേ റിപ്പോര്‍ട്ടിലുണ്ട്.
ഭക്ഷ്യമേഖലയിലും രാസവള മേഖലയിലും സബ്സിഡി ക്രമീകരിക്കേണ്ടത് അത്യാവശ്യമാണെന്നും നികുതി ഘടനയല്‍ പരിഷ്കരണം ആവശ്യമാണെന്നും സര്‍വ്വേ പറയുന്നു