ഒരു കൂട്ടം പാമ്പുകൾക്കിടയിലേക്ക് സുരക്ഷാസൗകര്യങ്ങളില്ലാതെ പൂനം കൗർ, അതും പെരുമ്പാമ്പ്; എന്തിനുവേണ്ടിയാണ് ഈ സാഹസം?

ശനി, 27 ഓഗസ്റ്റ് 2016 (14:15 IST)
ഒരു കൂട്ടം പാമ്പുകൾക്കിടയിലേക്ക് ഒരു സുരക്ഷാസൗകര്യങ്ങളുമില്ലാതെ കടന്നു ചെലുന്ന നടി പൂനം കൗർ. കേൾക്കുമ്പോൾ ഏതെങ്കിലും സിനിമയുടെ ഷൂട്ടിംഗ് ആണെന്ന് തോന്നിയേക്കാം. എന്നാൽ സംഭവം അതൊന്നുമല്ല. ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയ്ക്ക് വേണ്ടിയാണ് പൂനം കൗറിന്റെ ഈ സാഹസിക പ്രകടനം. പൂനം തന്നെയാണ് ഈ വീഡിയോ തന്റെ ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.
 
തെലുങ്കിലും തമിഴിലും ശ്രദ്ധേയയായ നടിയാണ് പൂനം കൗര്‍. നെഞ്ചിറ്ക്കും വരൈ, ഒനൈപോല്‍ ഒരുവന്‍, പയനം തുടങ്ങിയ തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയായ പൂനം കൗര്‍ ബാങ്ക്ള്‍സ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും എത്തി. നടിയുടെ ഈ വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്.
 

വെബ്ദുനിയ വായിക്കുക