ഡിലീറ്റ് ഫേസ്ബുക്ക് ക്യാംപെയിനിന്റെ ഭാഗമായി ബോളീവുഡ് താരവും

ചൊവ്വ, 27 മാര്‍ച്ച് 2018 (13:50 IST)
മുംബൈ: ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തി നൽകിയ സംഭവത്തിൽ പ്രതിഷേധവുമായി ബോളിവുഡ് താരം രംഗത്ത്. നായകനും സംവിധായകനുമായ ഫർഹാൻ അക്തറാണ് തന്റെ സ്വകാര്യ ഫേസ്ബുക്ക് അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്ത് പ്രതിഷേധമറിയിച്ചത്. സാമൂഹ്യ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമറിയിക്കാറുള്ള ആളാണ് ഫർഹാൻ അക്തർ. 
 
ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യങ്ങൾ അറിയിച്ചത്. എന്നാൽ തന്റെ വെരിഫൈഡ് ഫേസ്ബുക് പേജിന്റെ പ്രവർത്തനം തുടരും എന്നും ഫർഹാൻ അറിയിച്ചു. താരത്തിന്റെ നിലപാടിന് നിരവധി ആരാധകർ പിന്തുണയുമായി എത്തി. സ്വകാര്യത നഷ്ടപ്പെട്ട ഫേസ്ബുക്കിൽ സ്വകാര്യ അക്കൗണ്ടുകൾ തുടരുന്നതിൽ അർത്ഥമില്ല എന്നാണ് ഇവരൂടെ അഭിപ്രായം.
 
സംഭവത്തിൽ പ്രതിഷേധിച്ച് മറ്റ് നിരവധി താരങ്ങളും ഫേസ്ബുക്ക് അക്കൗണ്ട് ഒഴിവാക്കിയിരുന്നു. കേംബ്രിഡ്ജ് അനലിറ്റിക ഫേസ്ബുക്കിലെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്തു എന്ന വാർത്ത സ്ഥിരീകരിച്ചതിനു ശേഷം ഡിലീറ്റ് ഫേസ്ബുക്ക് എന്ന ക്യാംപെയിൻ ശക്തമായിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍