തന്നെ മുന്‍ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്ത് റെയില്‍വേ ട്രാക്കില്‍ തള്ളിയെന്ന പെണ്‍കുട്ടിയുടെ പരാതി വ്യാജമെന്ന് പൊലീസ്

ശ്രീനു എസ്
വെള്ളി, 22 ജനുവരി 2021 (16:08 IST)
തന്നെ മുന്‍ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്ത് റെയില്‍വേ ട്രാക്കില്‍ തള്ളിയെന്ന പെണ്‍കുട്ടിയുടെ പരാതി വ്യാജമെന്ന് പൊലീസ്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ക്ലാസുകഴിഞ്ഞു വരുന്ന വഴി മുന്‍കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്യുകയും കത്തികൊണ്ട് കുത്തി പരിക്കേല്‍പിച്ച് റെയില്‍വേ ട്രാക്കില്‍ തള്ളിയെന്നാണ്    19കാരിയായ പെണ്‍കുട്ടി പറഞ്ഞിരുന്നത്. എന്നാല്‍ റെയില്‍ വേ ട്രാക്കിലും സിസിടിവി പരിശോധനകളിലും മറ്റു ശാസ്ത്രീയ പരിശോധനകളിലൊന്നും ഒരു തെളിവും ലഭിച്ചില്ല.
 
വ്യാജപരാതി നല്‍കിയതിന് പെണ്‍കുട്ടിക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ പെണ്‍കുട്ടിയും കുടുംബവും ഇതുവരെ പ്രതികരിച്ചിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article