ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഫാലി എസ് നരിമാന്‍
ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ ബില്ലില്‍ നിലവിലുള്ള വ്യവസ്ഥകള്‍ അംഗീകരിക്കാനാകില്ലെന്നും ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും പ്രമുഖ നിയജ്ഞന്‍ ഫാലി എസ്. നരിമാന്‍.
കൊളീജിയത്തെ സംബന്ധിച്ച് കേന്ദ്രവും സുപ്രിംകോടതിയും തമ്മില്‍ അഭിപ്രായവ്യത്യാസം തുടരുകയാണ് ഇതിനിടയില്‍ ബില്ലിനെതിരെ ഫാലി എസ്. നരിമാന്‍ രംഗത്ത് വന്നിരിക്കുന്നത് കേന്ദ്രത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.
നേരത്തെ ലോക്‌സഭയില്‍ ബില്ല് പാസാക്കിയിരുന്നു. കോണ്‍ഗ്രസ് ലോക്സഭയില്‍ ബില്ലിനെ പിന്തുണച്ചിരുന്നു.രാജ്യസഭയിലും ബില്ലിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.എഐഡിഎംകെ യും ബില്ലിനെ പിന്തുണച്ചേക്കും.
പുതിയ നിയമന സംവിധാനം സുപ്രിംകോടതി റദ്ദാക്കുമോയെന്ന ആശങ്കയെത്തുടര്‍ന്ന് ഭരണഘടന തന്നെ ഭേദഗതി ചെയ്താണ് സര്‍ക്കര്‍ ബില്ല് അവതരിപ്പിക്കുന്നത്. ഇത്പ്രകാരം കമ്മീഷന്റെ ശുപാര്‍ശ രാഷ്ട്രപതി മടക്കിയാല്‍ പുനപ്പരിശോധനയ്ക്ക് അയക്കുമ്പോള്‍ ഐകകണ്‌ഠ്യേന ശുപാര്‍ശ ചെയ്യേണ്ടതില്ല. ഇങ്ങനെ അയക്കുന്ന ശുപാര്‍ശ രാഷ്ട്രപതി ശരിവയ്ക്കണമെന്ന വ്യവസ്ഥയാണു മാറ്റിയത്.