ഇതുവരെ ടോർച്ചിനും മെഴുകുതിരിക്കും ബാറ്ററിക്കും ക്ഷാമമില്ല, ഇനി അതും: പരിഹാസവുമായി കണ്ണൻ ഗോപിനാഥൻ

വെള്ളി, 3 ഏപ്രില്‍ 2020 (12:27 IST)
കൊറോണപ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജനങ്ങൾ ഞായറാഴ്ച്ച രാത്രി വീടുകളിൽ പ്രകാശം തെളിയിക്കണമെൻ പ്രധാനമന്ത്രിയുടെ ആഹ്വാനത്തിൽ പരിഹാസവുമായി മുൻ ഐ എ എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. രാജ്യത്ത് ഇതുവരെ ടോര്‍ച്ചിനും ബാറ്ററിക്കും മെഴുകുതിരക്കും ക്ഷാമമുണ്ടായിട്ടില്ലെന്നും ഇനി അതും സംഭവിക്കുമെന്നും കണ്ണൻ ഗോപിനാഥൻ ട്വീറ്റ് ചെയ്‌തു.
 

Excellent! Excellent plan! Excellent delivery! Just Excellent @narendramodi.

We've directed all discoms to disconnet power at 9:00 PM on 5th. Also all gencoms.

Till now there was no scarcity of torch/batteries or candle sticks. Now there would be that too.

Buhaha! Countrymen!

— Kannan Gopinathan (@naukarshah) April 3, 2020
ഏപ്രില്‍ അഞ്ച് ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വീട്ടിലെ ലൈറ്റണച്ച് ടോര്‍ച്ച്, മൊബൈല്‍ ലൈറ്റ് എന്നിവ പ്രകാശിപ്പിക്കണമെന്നായിരുന്നു മോദിയുടെ രാജ്യത്തോടായുള്ള ആഹ്വാനം.ലോക്ക്ഡൗണുമായി സഹകരിക്കുന്ന എല്ലാ ജനങ്ങൾക്കും മോദി നന്ദി പറയുകയും ചെയ്‌തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍