ജനനതീയ്യതിയില്‍ തിരുത്തലോടെ പാസ്‌പോര്‍ട്ട് പുതുക്കി നല്‍കണമെന്ന അപേക്ഷ നിരദിച്ചതില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് കോടതിയുടെ നിരീഷണം. ആദ്യ പാസ്‌പോര്‍ട്ട് നല്‍കി 14 വര്‍ഷമായെന്നും ഇപ്പോള്‍ ജനനതീയ്യതി തിരുത്തി പുതുക്കി നല്‍കുന്നത് ദുരുപയോഗിക്കപ്പെട്ടേക്കാമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഇത് തള്ളിയ കോടതി അപേക്ഷ നിരസിക്കാന്‍ സാധുവായ കാരണം ചൂണ്ടികാണിക്കാന്‍ അധികൃതര്‍ക്കായില്ലെന്ന് വിലയിരുത്തി. പാസ്‌പോര്‍ട്ട് ഓരോ പൗരന്റെയും അവകാശമാണെന്നും നിയമപ്രകാരം മാത്രമെ അത് എടുത്തുമാറ്റാനാകു എന്നും കോടതി വ്യക്തമാക്കി.