രാഷ്​ട്രീയ പാർട്ടികൾക്ക്​ ആദായ നികുതി ഇളവ്​ നൽകില്ലെന്ന് ധനമന്ത്രി

ഞായര്‍, 18 ഡിസം‌ബര്‍ 2016 (10:20 IST)
നോട്ട്​ പിൻവലിക്കലിന്​ ശേഷം ഒരു തരത്തിലുള്ള പ്രത്യേക ഇളവുകളും രാഷ്​ട്രീയ പാർട്ടികൾക്ക്​ നൽകില്ലെന്ന്​ ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി. നോട്ട്​ പിൻവലിക്കലി​ന്റെ പശ്ചാത്തലത്തിൽ രാഷ്​ട്രീയ പാർട്ടികൾക്ക്​ ആദായ നികുതി ഇളവ്​ നൽകുന്നതിനായുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന​ ആരോപണങ്ങൾ ഉയരുന്നതിനിടെയാണ്​ വിശദീകരണവുമായി ജെയ്​റ്റ്​ലി രംഗത്തെത്തിയത്​. നിലവിലെ ആദായ നികുതി നിയമ പ്രകാരമുള്ള ഇളവുകൾ മാത്രമേ എല്ലാ രാഷ്​ട്രീയ പാർട്ടികൾക്കും നൽകുയെന്നും​ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  
 
1961ലെ ആദായ നികുതി നിയമം 13A വകുപ്പ്​ പ്രകാരമുള്ള ഇളവുകൾ മാത്രമേ രാഷ്​ട്രീയ പാർട്ടികൾക്ക്​ ലഭിക്കുകയുള്ളൂ. നിലവിലുള്ള നിയമത്തിൽ പുതുതായി ഒരു മാറ്റവും സര്‍ക്കാര്‍ വരുത്തിയിട്ടില്ലെന്നും ജെയ്​റ്റ്​ലി അറിയിച്ചു. സാധാരണജങ്ങളെ പോലെ തന്നെ രാഷ്​ട്രീയ പാർട്ടികൾക്കും അവരുടെ കൈയിലുള്ള പഴയ നോട്ടുകൾ ബാങ്ക്​ അക്കൗണ്ടുകളിൽ ഡിസംബർ 30വരെ നിക്ഷേപിക്കാം. എന്നാൽ അത്തരത്തിൽ നിക്ഷേപിക്കുന്ന നോട്ടുകളുടെ സ്രോതസ്സ് അവരും​ കാണിക്കേണ്ടി വരുമെന്നും ജെയ്​റ്റ്​ലി കൂട്ടിച്ചേര്‍ത്തു.
 

വെബ്ദുനിയ വായിക്കുക