ആം ആദ്മി പണി തുടങ്ങി; വൈദ്യുതി നിരക്ക് 50 ശതമാനം കുറച്ചു

ബുധന്‍, 25 ഫെബ്രുവരി 2015 (17:06 IST)
ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍ വൈദ്യുതി നിരക്ക് 50 ശതമാനം കുറച്ചു. പ്രതിമാസം 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്കാണ് ഇളവ്. 400 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ മുഴുവന്‍ തുകയും നല്‍കണം. ഇതുകൂടാതെ എല്ലാ വീടുകളിലും പ്രതിമാസം 20,000 ലീറ്റര്‍ വെള്ളം സൗജന്യമായി നല്‍കാനും തീരുമാനമായി.  ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഇക്കാര്യം അറിയിച്ചത്. തീരുമാനം മാര്‍ച്ച് ഒന്നു മുതല്‍ പ്രാബല്യത്തിലാകും.

വൈദ്യുതി നിരക്ക് കുറയ്ക്കുമെന്നത് എഎപിയുടെ തിരഞ്ഞെടുപ്പ‍് വാഗ്ദാനങ്ങളിലൊന്നായിരുന്നു. ഡല്‍ഹിയിലെ ഭൂരിഭാഗം പേരും നാനൂറ് യൂണിറ്റില്‍ കുറവ് ഉപയോഗിക്കുന്നവരാണെന്നും അതിനാല്‍ തീരുമാനം വലിയൊരു വിഭാ‍ഗം ആളുകള്‍ക്കും ഗുണകരമാകുമെന്ന് മനീഷ് സിസോദിയ പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക