''ഇന്ത്യ പ്രകാശിക്കും; 2019ഓടെ ഇന്ത്യയൊട്ടാകെ 24 മണിക്കൂറും മുടങ്ങാതെ വൈദ്യുതി''
വെള്ളി, 5 ഡിസംബര്‍ 2014 (17:52 IST)
ഇരുപത്തിനാല് മണിക്കൂറും മുടങ്ങാത്ത വൈദ്യുതി 2019ഓടെ ഇന്ത്യയൊട്ടാകെ എത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 43,033 കോടി രൂപയുടെ ഗ്രാമീണ വൈദ്യുതീകരണ പദ്ധതിയായ ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജനയ്ക്ക് അനുമതി നല്‍കിയതായും. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ഉപയോഗം ഈ ലക്ഷ്യം നേടുന്നതില്‍ സഹായകരമാകുമെന്നും കേന്ദ്ര ഊര്‍ജമന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കി.
ഇരുപത്തിനാല് മണിക്കൂറും മുടങ്ങാത്ത വൈദ്യുതി സര്‍ക്കാരിന്റെ ലക്ഷ്യമാണെന്നും. നിലവിലുള്ള രാജീവ് ഗാന്ധി ഗ്രാമീണ വിദ്യുതികാരന്‍ യോജനയ്ക്ക് പകരമായിട്ടാകും പുതിയ പദ്ധതി നടപ്പിലാക്കുകയെന്നും കേന്ദ്ര ഊര്‍ജമന്ത്രി വ്യക്തമാക്കി.
രാജ്യത്ത് നിലവില്‍ കല്‍ക്കരി മോഷണം വ്യാപകമാണെന്നും, അത് തടയുന്നതിനായി സിസിടിവി ക്യാമറകള്‍ ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യ കോണ്‍ക്ളേവ് 2014ന്റെ ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു അദേഹം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.